Elambulassery

Elambulassery

എളമ്പുലാശ്ശേരി

പഴയ വള്ളുവനാടിന്റെ ഭാഗമായിരുന്നു ഗ്രാമമായ എളമ്പുലാശ്ശേരി. അതിനും മുമ്പ് നെടുങ്ങനാട് എന്ന നാട്ടുരാജാവിന്റെ കീഴിലായിരുന്നു. നെടുങ്ങനാട് രാജാവിനെ വള്ളുവനാട് രാജാവ് കീഴടക്കിയതിനെത്തുടര്‍ന്ന് ഇവിടം വള്ളുവനാടിന്റെ ഭാഗമായി. വള്ളുവനാട് രാജാവില്‍ നിന്നും മൈസൂര്‍ സുല്‍ത്താന്മാര്‍ ഈ പ്രദേശം കൈക്കലാക്കി. പിന്നീട് എളമ്പുലാശ്ശേരി ബ്രിട്ടീഷ് അധീനതയിലായി. എളമ്പുലാശ്ശേരി ഇന്ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ കരിമ്പുഴ-2 വില്ലേജില്‍ സ്ഥിതി ചെയ്യുന്നു. ചെറുപിള്ള എന്ന ദേവതാസങ്കല്‍പ്പത്തില്‍ നിന്നും ‘ചെര്‍പ്പുളശ്ശേരി’ എന്ന സ്ഥലനാമം ഉണ്ടായതിനു സമാനമായാണ് എളമ്പുലാശ്ശേരി(ഇളം+പിള്ള+ചേരി) എന്ന സ്ഥലനാമവും രൂപം കൊണ്ടത് എന്നാണ് ഐതീഹ്യം. ചേരിയില്‍ ഉണ്ടായിരുന്ന ഒരു ഇളം പ്ലാവിന്‍ തൈ മൂലമാണ് (ഇളം+പിലാവ്+ചേരി) ഗ്രാമത്തിന് ആ പേര് വന്നത് എന്നൊരു വാദഗതിയും ജനങ്ങള്‍ക്കിടയിലുണ്ട്.


Educational institutions

Temples in Elambulassery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *