Karakurissi

Karakurissi

കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് . കാരാകുറുശ്ശി വില്ലേജുപരിധിയിൽ‍പെട്ട ഈ പഞ്ചായത്തിന് 27 ചതുരശ്ര കിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തച്ചമ്പാറമണ്ണാർക്കാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കരിമ്പതച്ചമ്പാറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കടമ്പഴിപ്പുറം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുമരംപുത്തൂർകരിമ്പുഴ പഞ്ചായത്തുകളുമാണ്. 1962-ലാണ് കാരാകുറുശ്ശി പഞ്ചായത്ത് നിലവിൽ വന്നത്.

കാരാകുറുശ്ശി

കേരളത്തിലെ പാലക്കാട് ജില്ലയിലെ കാരാക്കുറിശ്ശി ഗ്രാമപഞ്ചായത്തിലെ പ്രധാന ഗ്രാമമാണ് കാരാക്കുറിശ്ശി[1] മണ്ണാർക്കാട് നിന്ന് 9 കിലോമീറ്റർ അകലെയാണ് കാരാക്കുറിശ്ശി ഗ്രാമം സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാടും മുണ്ടൂരുമാണ് അടുത്തുള്ള പ്രധാന പട്ടണങ്ങൾ. ടിപ്പുസുൽത്താൻ റോഡ്, പൊന്നംകോട് കാരാക്കുറിശ്ശി റോഡ് എന്നിവയാണ് കാരാക്കുറിശ്ശിയിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.

പാലക്കാട് മലപ്പുറം നാഷണൽ ഹൈവേ 966 ൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് കാരാക്കുറിശ്ശി സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട് താലൂക്കിലാണ് കാരാക്കുറിശ്ശി ഗ്രാമം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ
  • അയ്യപ്പൻകാവ്
  • ശ്രീ ഭട്ടിയിൽ ശിവക്ഷേത്രം
  • യാനാപുരം വിഷ്ണു ക്ഷേത്രം
  • വലിയട്ട അയ്യപ്പക്ഷേത്രം
  • കാരാക്കുറിശ്ശി ശ്രീകൃഷ്ണ ക്ഷേത്രം
  • ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം കാരാക്കുറിശ്ശി
  • ചോറ്റാനിക്കരയമ്മ ക്ഷേത്രം കാരാക്കുറിശ്ശി
  • നെല്ലിക്കുന്നത്ത് ക്ഷേത്രം കാരാക്കുറിശ്ശി
ക്രൈസ്തവ ആരാധനാലയങ്ങൾ

സെൻറ്റ് മേരീസ് ചർച്ച് കാരാക്കുറിശ്ശി

മുസ്ലിം ആരാധനാലയങ്ങൾ
  • സുന്നി ജുമാമസ്ജിദ് വലിയട്ട
  • വലിയട്ട ജുമാമസ്ജിദ്
  • കാരാക്കുന്ന് ജുമാമസ്ജിദ്
  • കാരാക്കുന്ന് പുത്തൻ പള്ളി ജുമാമസ്ജിദ്
  • അയിഷ മസ്ജിദ് അനക്കപ്പറമ്പ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ

ജിവിഎച്ച്എസ്എസ് കാരാക്കുറിശ്ശി

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *